വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമം

പീരുമേട്: വിനോദ സഞ്ചാരികളായ വിദേശ വനിതയെ പട്ടാപ്പകല്‍ അപമാനിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയ പാതയില്‍ നാല്‍പ്പതാംമൈലിലെ വിജനമായ സ്ഥലത്തു വെച്ചാണ് സംഭവം.
ഭര്‍ത്താവുമായി സൈക്കിള്‍ സവാരി നടത്തി വരുന്നതിനിടെ റോഡില്‍ നിന്നും ചിത്രം പകര്‍ത്തുന്നതിനിടെ പിന്നാലെ സ്‌കൂട്ടില്‍ വന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു.ഇവര്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കടന്നു കളയുകയായിരുന്നു. ഈ സംഭവം ഇതു വഴി കടന്നു പോയ യാത്രക്കാര്‍ സംഭവം പോലീസില്‍ അറിയിച്ചു.
ഹൈവേ പോലീസെത്തി സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താന്‍ വാഹന പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

RELATED STORIES

Share it
Top