വിദേശ രാജ്യങ്ങളില്‍ നിന്ന് എംഡി ഫിസിഷ്യന്‍ മെഡിക്കല്‍ ബിരുദം; എംബിബിഎസിനു തത്തുല്യമാക്കണമെന്ന നിര്‍ദേശം ചോദ്യം ചെയ്യുന്ന ഹരജികള്‍ തള്ളി

കൊച്ചി: വിദേശ രാജ്യങ്ങളില്‍ നിന്ന് എംഡി ഫിസിഷ്യന്‍ മെഡിക്കല്‍ ബിരുദം നേടിയ ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എംഡി ഫിസിഷ്യന്‍ എന്നതിനൊപ്പം ഇന്ത്യയിലെ എംബിബിഎസിനു തത്തുല്യം എന്നു ചേര്‍ക്കണമെന്ന നിര്‍ദേശം ചോദ്യംചെയ്യുന്ന ഹരജിക ള്‍ ഹൈക്കോടതി തള്ളി.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും ബോര്‍ഡിലും ഇപ്രകാരം പ്രദര്‍ശിപ്പിക്കണമെന്ന് വ്യക്തമാക്കി ട്രാവന്‍കൂര്‍ കൊച്ചി ന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ചിലര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വിദേശ രാജ്യങ്ങളില്‍ നിന്നു മോഡേണ്‍ മെഡിസിനില്‍ എംഡി ഫിസിഷ്യ ന്‍ ബിരുദം നേടിയ തങ്ങള്‍ ആറു വര്‍ഷത്തെ മെഡിക്കല്‍ പരിശീലനത്തിനു പുറമേ കേരളത്തിലെത്തന്നെ മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും ഓരോ വര്‍ഷം വീതം ഹൗസ് സര്‍ജന്‍സിയും പാര്‍ട്ടിസിപേറ്ററി കോഴ്‌സും കഴിഞ്ഞവരാണെന്ന് ഹരജിയില്‍ പറയുന്നു. അതിനാല്‍, തങ്ങള്‍ക്ക് എംഡി ഫിസിഷ്യന്‍ എന്ന് ബോര്‍ഡില്‍ വയ്ക്കാവുന്നതാണ്.
വിദേശത്തു നിന്ന് യോഗ്യത നേടിയ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ എംബിബിഎസിനു തത്തുല്യം എന്ന് യോഗ്യതാ കോഴ്‌സുകള്‍ക്കൊപ്പം ചേര്‍ക്കണമെന്ന നിര്‍ദേശം അവഹേളിക്കാനാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇങ്ങനെയൊരു വ്യവസ്ഥയില്ല. നേരത്തേ ഇതു സംബന്ധിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ എംഡി ഫിസിഷ്യന്‍ എന്ന് ഉപയോഗിക്കാന്‍ കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. ഉത്തരവ് നിലവിലിരിക്കെ സമാന ഉത്തരവ് പുറത്തിറക്കിയത് തെറ്റാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തില്‍ ഇടപെടേണ്ട ആവശ്യം നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി ഹരജികള്‍ തള്ളുകയായിരുന്നു.RELATED STORIES

Share it
Top