വിദേശ ഭാഷാപഠനത്തിന് സാധ്യതകളേറെ: ഡോ. റിസ്‌വാനുറഹ്മാന്‍

മുക്കം: ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ലോകം മുഴുവനും ജോലി സാധ്യതകള്‍ തുറന്നിട്ട പുതിയ സാഹചര്യത്തില്‍ വിദേശ ഭാഷാ പഠനത്തിന് സാധ്യതകള്‍ വര്‍ധിച്ചതായി ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ അറബ് ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസ് ചെയര്‍പേഴ്‌സണ്‍ ഡോ. റിസ്‌വാനുറഹ്മാന്‍ . അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നെല്ലിക്കാപറമ്പ് ഗ്രീന്‍വാലി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ഇന്റര്‍ സ്‌കൂള്‍ അറബിക് ആര്‍ട്‌സ് ഫെസ്റ്റ് “അദബ് ഫന്‍-2017” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് തുടങ്ങിയ ഭാഷകളില്‍ നൈപുണ്യമുള്ളവര്‍ക്ക് വലിയ ഉപരിപഠന- ജോലി സാധ്യതകളാണ് ലോകത്ത് നിലവിലുള്ളത്. മാറിയ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഭാഷാ പഠന രംഗത്ത് കൂടുതല്‍ കാര്യക്ഷമതയോടെ പാഠ്യ പദ്ധതികള്‍ തയ്യാറാക്കാന്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാവണം. ലോകത്ത് ഏറ്റവുമധികം വ്യാവസായിക, വാണിജ്യ, സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക വിനിമയങ്ങള്‍ നടക്കുന്ന അറബി ഭാഷ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥി തലമുറ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍വാലി ചെയര്‍മാന്‍ പ്രൊഫ. സയ്യിദ്— മുഹമ്മദ്— ശാക്കിര്‍ അധ്യക്ഷത വഹിച്ചു.ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 300ല്‍പരം കുട്ടികള്‍ മാറ്റുരക്കുന്ന അറബിക്ക് ആര്‍ട്‌സ് ഫെസ്റ്റ്  18ന് ഗ്രീന്‍വാലി ക്യാംപസില്‍ നടക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക :9497555035, 9895648255.

RELATED STORIES

Share it
Top