വിദേശ നിര്‍മിത വടിവാളുമായി ക്രിമിനല്‍ സംഘം അറസ്റ്റില്‍

തൃശൂര്‍: വിദേശ നിര്‍മിത വടിവാളുമായി ക്രിമിനല്‍ സംഘം വെസ്റ്റ് പൊലിസിന്റെ പിടിയില്‍. കണ്ണംകുളങ്ങര സ്വദേശികളായ കല്ലടയില്‍ വിഷ്ണു (24), പഴയംകുളം അഖില്‍ (27), കൂട്ടാല വിഷ്ണു (22), വെങ്ങിണിശേരി സ്വദേശി മേലേപ്പറമ്പില്‍ സുശീല്‍ (44) എന്നിവരെയാണ് എസ്‌ഐ എ.പി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കയ്യില്‍നിന്നു പിടിച്ചെടുത്ത വടിവാള്‍ 85 സെന്റീമീറ്റര്‍ വരെ നീളം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ നിര്‍മിച്ചതാണ്.ഇന്നലെ വൈകിട്ടോടെ കണ്ണംകുളങ്ങരയില്‍ വാഹന പരിശോധനയ്ക്കിടെയാണു പ്രതികള്‍ പിടിയിലായത്. ഒറ്റനോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉപയോഗിക്കുന്ന ലാത്തി പോലെ തോന്നിക്കുന്ന വസ്തു ഇവരുടെ വാഹനത്തില്‍ കണ്ടെങ്കിലും കയ്യിലെടുത്തു പരിശോധിച്ചപ്പോള്‍ മാത്രമാണു വടിവാളെന്നു തിരിച്ചറിഞ്ഞത്. പഞ്ചാബില്‍നിന്നു സംഘടിപ്പിച്ചതാണു വടിവാളെന്നു പ്രതികള്‍ പൊലീസിനോടു പറഞ്ഞു. ഇവരുടെ പക്കല്‍ ഇത്തരം ആയുധങ്ങള്‍ വേറെയുമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ വിഷ്ണു, അഖില്‍ എന്നിവര്‍ക്കെതിരെ ഒന്നിലധികം കേസുകള്‍ നിലവിലുണ്ട്. വിഷ്ണുവിനെതിരെ ഒല്ലൂര്‍ സ്‌റ്റേഷനില്‍ ബലാല്‍സംഗക്കേസും അഖിലിനെതിരെ അടിപിടിക്കേസുകളുമുണ്ട്.

RELATED STORIES

Share it
Top