വിദേശ കറന്‍സി വേട്ട:ഭീഷണി നേരിടുന്നതായി കസ്റ്റംസ് കമ്മീഷണര്‍

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടുത്തിടെ നടന്ന വന്‍ വിദേശ കറന്‍സി വേട്ടയടക്കം സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ തനിക്ക് ഭീഷണികള്‍ ഉണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. പല ഭാഗങ്ങളില്‍ നിന്നും ഭീഷണി വരുന്നുണ്ട്. പക്ഷേ ഇതെല്ലാം ജോലിയുടെ ഭാഗമായിട്ടാണ് താന്‍ കാണുന്നത്. ഇതില്‍ തനിക്ക് യാതൊരു വിധ ഭയവുമില്ല. തനിക്കെതിരേ വന്നിരിക്കുന്ന ഭീഷണികള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ താന്‍ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും സുമിത് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഏതെല്ലാം സമ്മര്‍ദവും ഭീഷണിയും നേരിടേണ്ടിവന്നാലും സ്വന്തം കര്‍ത്തവ്യം നിറേവ—റ്റുമെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും സുമിത് കുമാര്‍ വ്യക്തമാക്കി. കേസനേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ 12 കോടിയോളം രൂപയുടെ വിദേശ കറന്‍സി പിടിച്ചിരുന്നു. ആദ്യ ദിവസം 11 കോടിയുടെയും രണ്ടാംദിവസം ഒരു കോടിയിലധികം രൂപയുടെയും വിദേശ കറന്‍സിയാണ് പിടിച്ചത്. അഫ്ഗാന്‍ സ്വദേശിയടക്കം രണ്ടു യാത്രക്കാരെയും പിടികൂടിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് വിദേശമദ്യ വില്‍പ്പനയുടെ മറവില്‍ നികുതി വെട്ടിപ്പു നടത്തുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആര്‍ സുന്ദരവാസനെ ജൂണ്‍ രണ്ടിന് അറസ്റ്റ് ചെയ്ത് എറണാകുളത്തെ സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

RELATED STORIES

Share it
Top