വിദേശികളെ വീഴ്ത്തിയ കടപ്പുറത്തെ മാലിന്യ കുഴി മൂടല്‍ ആരംഭിച്ചു

മട്ടാഞ്ചേരി: ഒടുവില്‍ ജനകീയ പ്രതിഷേധത്തിന് ഫലം കണ്ടു. അഞ്ച് വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിനയായി മാറിയ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തെ മാലിന്യ കുഴി മൂടാനുള്ള നടപടികള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.ഇന്നലെ രാവിലെയാണ് മാലിന്യ കുഴി മൂടുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. ഹിറ്റാച്ചി ഇറക്കി ഓടയില്‍ നിന്ന് കായലിലേക്ക് പ്രത്യേക ചാല്‍ നിര്‍മ്മിക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. പിന്നീട് മണ്ണിട്ട് കുഴി മൂടുന്ന ജോലിയും തുടങ്ങി. കുഴി മൂടല്‍ ഇന്നത്തോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നഗരസഭ ടൗണ്‍ പഌനിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഈ കുഴിയില്‍ അഞ്ചോളം വിദേശികള്‍ വീണിരുന്നു. പ്രദേശത്തെ കച്ചവടക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ശവപ്പെട്ടിയില്‍ കിടന്ന് സമരം ചെയ്തിരുന്നു.

RELATED STORIES

Share it
Top