വിദേശികളുടെ തൊഴിലവസരം വര്‍ധിക്കുമെന്ന് സൗദി കിരീടവകാശി

ജിദ്ദ: സൗദിയില്‍ വിദേശികളുടെ തൊഴിലവസരം വര്‍ധിക്കുമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യം പുരോഗതിയുടെ പാതയിലാണെന്നും സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്നും സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.അമേരിക്കന്‍ സന്ദര്‍ശത്തിനിടെ പ്രമുഖ പ്രാദേശിക മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.



30 വര്‍ഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളേക്കാള്‍ കൂടുതലായ മാറ്റങ്ങളാണ്
കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് രാജ്യത്ത് പ്രകടമായത്. രാജ്യം പുരോഗതിയുടെ പാതയിലാണ്. അതിനാല്‍ ധാരാളം മനുഷ്യ വിഭവശേഷിയും ആവശ്യമാണ്. സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പരഞ്ഞു. രാജ്യത്തെ പൊതു നിക്ഷേപ ഫണ്ട് 160 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 300 ബില്ല്യണ്‍ ഡോളാറായി ഉയര്‍ന്നു. 2020 ല്‍ ഇത് 600 മുതല്‍ 700 ബില്ല്യണ്‍ വരെയായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top