വിദേശസഹായം വേണ്ടെന്നത് വിവരക്കേട്: കെമാല്‍ പാഷ

കൊല്ലം: കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത് എന്ന കാരണംകൊണ്ട് വിദേശ സഹായം വേണ്ടെന്നുവയ്ക്കുന്നത് വിവരക്കേടാണെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. ചവറ പന്മന ആശ്രമത്തില്‍ സംഘടിപ്പിച്ച 165ാ മത് ചട്ടമ്പിസ്വാമി ജയന്തിയും ജീവകാരുണ്യദിനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയ ദുരിതാശ്വാസമായി കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി ദുബൈ കെട്ടിപ്പടുക്കാന്‍ മലയാളികള്‍ വഹിച്ച പങ്കിന് പ്രത്യുപകാരമായി പ്രവാസി സഹോദരങ്ങള്‍ക്ക് കൊടുക്കുന്ന ധനസഹായം മാത്രമാണിത്. അത് വാങ്ങുന്നത് മലയാളികളുടെ അവകാശമാണ്. 2016ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം ഇത് വാങ്ങുന്നതില്‍ തടസ്സമില്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ അല്ല കേരളം ഭരിക്കുന്നത് എന്ന കാരണംകൊണ്ട് കേരളം സഹായം വാങ്ങാന്‍ പാടില്ലെന്ന് പറയാന്‍ പാടില്ല.ബിഹാര്‍, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സഹായങ്ങള്‍ വാങ്ങിയ സാഹചര്യത്തില്‍ കേരളം വാങ്ങരുതെന്ന് പറയുന്നത് തെറ്റാണെന്നും കെമാല്‍ പാഷ പറഞ്ഞു. യോഗത്തില്‍ എന്‍ വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top