വിദേശരാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍;’ ഓഡിറ്റ് ചെയ്യാന്‍ ഇന്ത്യന്‍ നാവികസേനാ ടീം

ടോമി മാത്യു

കൊച്ചി: വിദേശരാജ്യങ്ങളിലെ യുദ്ധക്കപ്പലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ ഇന്ത്യ ന്‍ നാവികസേനാ ടീം. ഇ ന്ത്യന്‍ നേവല്‍ വര്‍ക്ക് അപ് ടീം (ഐഎന്‍ഡബ്ല്യുടി) എന്ന പേരിലുള്ള നാവികസേനയുടെ പ്രത്യേക സംവിധാനമാണു വിദേശരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. ഇതിനായി അടുത്ത ദിവസം തന്നെ ഏതാനും വിദേശ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം.
യുദ്ധക്കപ്പലുകളുടെ പ്രവര്‍ത്തന മികവ്, ഇതില്‍ നിയോഗിക്കപ്പെട്ട ജീവനക്കാരുടെ പ്രവര്‍ത്തന മികവ്, മറ്റു ജീവനക്കാരുമായുള്ള സഹകരണം, പോരായ്മകള്‍ അടക്കമുള്ളവയാണ് ടീം ഓഡിറ്റ് ചെയ്യുന്നതെന്നാണ് അറിയുന്നത്. ഇത്തരത്തിലുള്ള ഓഡിറ്റ് ടീം ഇന്ത്യ അടക്കം ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രമാണുള്ളത്. 90 കാലഘട്ടം മുതല്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് വര്‍ക്ക് അപ് ടീം ഉണ്ട്. നാവികസേനയുടെ കീഴി ല്‍ നിരവധി യുദ്ധക്കപ്പലുകള്‍ ഉണ്ടെങ്കിലും ഇവയ്‌ക്കോരോന്നിനും ഓരോ ദൗത്യമാണുള്ളത്. ഇത്തരത്തി ല്‍ ഓരോ കപ്പലിന്റെയും പ്രവര്‍ത്തനം വിലയിരുത്തി റിപോര്‍ട്ട് സമര്‍പ്പിക്കുകയാണു പ്രധാനമായും ഇന്ത്യന്‍ നേവല്‍ വര്‍ക്ക് അപ് ടീം ചെയ്യുന്നത്. ഓരോ കപ്പലിലെയും ജീവനക്കാര്‍ തമ്മിലുള്ള സഹകരണം, ഓരോ കപ്പലിലിലും ടീമെന്ന നിലയില്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനം എന്നിവയെല്ലാം സമഗ്രമായി വിലയിരുത്തി ഏതു മേഖലയിലാണു കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് എന്ന് കണ്ടെത്തി അതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണു പ്രധാനമായും ഓഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
നാവികസേനയുടെ കൂടാതെ ഇന്ത്യയിലെ തീരദേശസേനയുടെ കപ്പലുകളും ഇന്ത്യന്‍ നേവല്‍ വര്‍ക്ക് അപ് ടീം ഓഡിറ്റ് ചെയ്യാറുണ്ട്. നാളിതുവരെ ഇന്ത്യന്‍സേനയുടെ കപ്പലുകളിലാണ് ചെയ്തിരുന്നത് എന്നാ ല്‍ ഇതാദ്യമായിട്ടാണ് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തിന്റെ നാവികസേനയുടെ യുദ്ധക്കപ്പ ല്‍ ഇന്ത്യന്‍ നാവികസേനാ ടീം ഓഡിറ്റ് ചെയ്യുന്നത്. യുദ്ധക്കപ്പലിന്റെ മുഴുവന്‍ വിവരങ്ങളും ഇത്തരത്തില്‍ ഓഡിറ്റ് ചെയ്യപ്പെടുമെന്നതാണ് മറ്റൊരു വസ്തുത.
സാധാരണഗതിയില്‍ ഒരു രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മറ്റൊരു രാജ്യത്തിനു മുന്നില്‍ വെളിപ്പെടുത്താറില്ല. ഇവിടെ ഇന്ത്യന്‍ നാവികസേനയുടെ വിശ്വാസ്യതയും ടീമിന്റെ കൃത്യതയുമാണ് ഇത്തരത്തില്‍ ഓഡിറ്റ് ചെയ്യാന്‍ മറ്റൊരു രാജ്യത്തെ പ്രേരിപ്പിക്കുന്നതെന്നാണു വിവരം. ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഒന്നോ, രണ്ടോ വിദേശരാജ്യങ്ങളിലെ യുദ്ധക്കപ്പലുകളായിരിക്കും ആദ്യഘട്ടത്തില്‍ എത്തുകയെന്നാണു സൂചന.

RELATED STORIES

Share it
Top