വിദേശമദ്യ വില്‍പനയ്ക്കിടയില്‍ യുവാവ് പിടിയില്‍

നാദാപുരം: വിദേശ മദ്യ വില്പനക്കിടയില്‍ യുവാവ് എക്—സൈസ്്് പിടിയിലായി. വാണിമേല്‍ പുതുക്കയം നിടുംപറമ്പ് സ്വദേശി താനിയുള്ള പറമ്പത്ത് മനോജന്‍ (48) ആണ് പിടിയിലായത്. നാദാപുരം എക്—സൈസ് സംഘം ബുധനാഴ്ച ഉച്ചക്ക് തൊട്ടില്‍പാലത്ത് ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് പരിസരത്ത് നടത്തിയ പട്രോളിംഗിലാണ് മദ്യ വില്‍പന നടത്തുകയായിരുന്ന ഇയാള്‍ കുടുങ്ങിയത്. ഇയാളില്‍ നിന്ന് പതിനെട്ടു കുപ്പി വിദേശ മദ്യം കണ്ടെടുത്തു.
മദ്യം കടത്താന്‍ ഉപയോഗിച്ച ആക്ടീവ സ്—കൂട്ടറും എക്—സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റെയ്ഡില്‍ എക്—സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജി, സിവില്‍ എക്—സൈസ് ഓഫിസര്‍മാരായ വി സി വിജയന്‍, എന്‍ കെ ഷിജില്‍ കുമാര്‍, ടി സനു, വനിതാ സിവില്‍ എക്—സൈസ് ഓഫിസര്‍ ടി കെ രഞ്ജിനി, ഡ്രൈവര്‍ പ്രജീഷ് പങ്കെടുത്തു.

RELATED STORIES

Share it
Top