വിദേശമദ്യക്കടത്ത് കേസില്‍ ഒളിവിലായ പ്രതി അറസ്റ്റില്‍

നദാപുരം: മാഹി പള്ളൂരില്‍ നിന്ന് മോട്ടോര്‍ ബൈക്കില്‍ മദ്യം കടത്തുന്നതിനിടെ അപകടത്തില്‍ പെട്ട് മോട്ടോര്‍ ബൈക്ക് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.
എടച്ചേരി നോര്‍ത്തിലെ ചുണ്ടയില്‍ ലക്ഷംവീട് കോളനി നിവാസി മുല്ലപ്പള്ളി വീട്ടില്‍ ശ്രീജിത്തി (37) നെയാണ് നാദാപുരം എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 8ന് രാത്രി ഏഴോടെ പെരിങ്ങത്തൂര്‍ കായ്പനച്ചി മരമില്ലിന് സമീപം വാഹന പരിശോധനയ്ക്കിടെ ബൈക്ക് പോലിസിനെ കണ്ട് തിരിച്ച് പോകുന്നതിനിടെ മറ്റൊരു ബൈക്കിലിടിച്ച് മറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന പോലിസ് ഓടിയെത്തുമ്പോഴേക്കും മോട്ടോര്‍ ബൈക്കും, പിന്‍ സീറ്റിലിരുന്ന യുവാവ് കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്ലാസ്റ്റിക് കവറില്‍ നടത്തിയ പരിശോധനയില്‍ 4.68 ലിറ്റര്‍ വിദേശ മദ്യം പോലിസ് കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top