വിദേശബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അടിമാലി: 13 വയസ്സുകാരിയായ വിദേശ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി മഞ്ഞപ്ര തെക്കന്‍ വീട്ടില്‍ വിമലി (24)നെയാണ് വെള്ളത്തൂവല്‍ പോലിസ് പിടികൂടിയത്.ബുധനാഴ്ച വൈകീട്ടോടെ ചിത്തിരപുരം പവര്‍ഹൗസിലുള്ള ബ്രോഡ് ബീ ന്‍ റിസോര്‍ട്ടിലാണ് സംഭവം. ന്യൂസിലാന്‍ഡ് സ്വദേശികളായ നാലു കുട്ടികളടക്കമുള്ള സംഘത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. റിസോര്‍ട്ടിലെ അടച്ചിട്ട മസാജ് സെന്ററില്‍ മസാജ് ചെയ്യുന്നതിനിടെ പീഡനശ്രമമുണ്ടായത്. ഉടന്‍ തന്നെ കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. കൂടെയുണ്ടായിരുന്ന വനിത ടൂറിസ്റ്റ് ഗൈഡ് മുഖേന വെള്ളത്തൂവല്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് അടിമാലി കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ എസ്ശിവലാല്‍ പറഞ്ഞു. എഎസ്‌ഐ അബ്ദുള്‍ കനി, സിപിഒ ഷാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top