വിദേശത്തു നിന്നു തപാലില്‍ കടത്തിയ ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നു കസ്റ്റംസ് പിടികൂടി

കൊച്ചി: വിദേശത്തു നിന്നു തപാലില്‍ കടത്തിയ ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നു കസ്റ്റംസ് പിടികൂടി. മേല്‍വിലാസക്കാരനായ കൊച്ചി സ്വദേശിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പേ ആള്‍ കടന്നു. കൊച്ചി ഫോറിന്‍ പോസ്റ്റോഫീസിലെ ഇന്റര്‍നാഷണല്‍ മെയില്‍ സെന്ററില്‍ (ഐഎംസി) എത്തിയ പാഴ്‌സലിലാണ് അര കിലോ ആംഫിറ്റമിന്‍ കണ്ടെത്തിയത്. ഹോങ്കോങില്‍ നിന്ന് അയച്ച പാഴ്‌സല്‍ വിമാനം വഴിയാണു കൊച്ചിയില്‍ എത്തിയത്. തപാല്‍ വഴി ലഹരിമരുന്നു കടത്തിനു സാധ്യതയുണ്ടെന്നു കസ്റ്റംസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആംഫിറ്റമിന്‍ പിടിച്ചത്. കാര്‍ഡ്‌ബോഡ് പെട്ടിക്കുള്ളില്‍ 120 ചെറിയ കുപ്പികളിലായിട്ടാണു നിറച്ചിരിക്കുന്നത്. ലഹരിമരുന്നു തന്നെയാണെന്നു ശാസ്ത്രീയമായി ഉറപ്പാക്കാന്‍ സാംപിള്‍ കാക്കനാട്ടെ റീജ്യനല്‍ അനാലിറ്റിക്കല്‍ ലബോറട്ടറിയ്ക്കയച്ചു.

RELATED STORIES

Share it
Top