വിതുര സ്വദേശാഭിമാനി ഗ്രന്ഥശാല എഴുപതാം വാര്‍ഷികം

വിതുര: മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ 70ാം വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു.
27, 28, 29, 30 തിയ്യതികളിലായി സ്വദേശാഭിമാനി ഹാളിലാണു പരിപാടി. പാരമ്പര്യ കലകളായ ഓട്ടന്‍ തുള്ളല്‍, വില്‍പ്പാട്ട്, കഥാപ്രസംഗം എന്നിവയുടെ അവതരണം ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കും.
27ന് ഉച്ചയ്ക്കു മൂന്നിനു നടക്കുന്ന അഖില കേരള വടംവലി മല്‍സരം പാലോട് സിഐ കെബി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും. 28നു രാവിലെ 9.30ന് നടക്കുന്ന ഫോട്ടോ പ്രദര്‍ശനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പേരയം ശശിയും വൈകീട്ടു 5.30നു നടക്കുന്ന മാധ്യമ സെമിനാര്‍ മുന്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പിഎസ് പ്രശാന്തും 6.30 നു നടക്കുന്ന കവി സമ്മേളനവും സാഹിത്യ സദസ്സും കവി പൂവച്ചല്‍ ഖാദറും ഉദ്ഘാടനം ചെയ്യും.
29 നു വൈകീട്ട് അഞ്ചിനു നടക്കുന്ന അനുമോദന സമ്മേളനം മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍എന്‍ ശശി ഉദ്ഘാടനം ചെയ്യും. 30നു നടക്കുന്ന സാംസ്‌കാരിക സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കെഎസ് ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു, നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സംബന്ധിക്കും.

RELATED STORIES

Share it
Top