വിടി ബല്‍റാമിന്റെ ഓഫീസിന് നേരായ ആക്രമണം:ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്:എകെജിയെ ബലപീഡനകനെന്ന് വിളിച്ച് അവഹേളിച്ചതില്‍ പ്രതിഷേധിച്ച് വിടി ബല്‍റാം എംഎല്‍എയുടെ തൃത്താലിയിലെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.  ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി ടി.അബ്ദുല്‍ കരീം (34), ബ്ലോക്ക് സെക്രട്ടറി പി.പി സുമോദ് (33), പ്രസിഡന്റ് കെ.പി പ്രജീഷ് (32), ട്രഷറര്‍ പി.പി വിജീഷ് (31), കെ.പി അഭിലാഷ് (30), കെ.പി അരുണ്‍ (28), ടി.പി ഷഫീഖ് (30), പി.നിജാസ് (25), പി.പാവ്‌ലോ (26), അരുണ്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.


ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. എകെജിക്കെതിരായ പരാമര്‍ശത്തില്‍ ബല്‍റാം പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തൃത്താല മേഖല കമ്മിറ്റി നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിനിടെ ഓഫിസിന് മുമ്പിലെ ബോര്‍ഡും പുറത്തു സ്ഥാപിച്ച മൂന്ന് എസികളും അടിച്ചുതകര്‍ത്ത പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗവും നടത്തിയിരുന്നു.

RELATED STORIES

Share it
Top