വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു ദിവസത്തെ പരിശീലനംതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ പരിഷ്‌കാരത്തിന്റെ ഭാഗമായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു ദിവസത്തെ പരിശീലനം ആരംഭിച്ചു. വിജിലന്‍സ് ആന്റ് ആന്റി—കറപ്ഷന്‍ ബ്യൂറോയില്‍ പുതുതായി നിയോഗിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ്, ഇന്‍സ്—പെക്ടര്‍ ഓഫ് പോലിസ് എന്നിവര്‍ക്കാണ് പരിശീലനം നടത്തുന്നത്്. സംസ്ഥാനത്ത് വിജിലന്‍സ് വകുപ്പില്‍ പുതുതായി പ്രവേശിച്ച 23ഓളം ഉദ്യോഗസ്ഥര്‍  പരിശീലനത്തില്‍ പങ്കെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ ലോക്—നാഥ് ബെഹ്റ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രമസമാധാനജോലിയില്‍ നിന്നു വിജിലന്‍സുമായി ബന്ധപ്പെട്ട ജോലി എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതു സംബന്ധിച്ച പരിശീലനം ആദ്യ ദിവസം തന്നെ നല്‍കി. ട്രാപ് കേസുകളുടെ അന്വേഷണം, വിജിലന്‍സ് മാന്വല്‍, അഴിമതി നിരോധന  നിയമം, അനധികൃത സ്വത്തു സമ്പാദന കേസുകളുടെ അന്വേഷണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ അടങ്ങിയ പരിശീലനമാണ് നല്‍കുന്നത്. സിബിഐ ഉദ്യോഗസ്ഥര്‍, നിയമ വിദഗ്ധര്‍, വിജിലന്‍സ് മുന്‍ ഡയറക്ടര്‍ സോമരാജന്‍ ഉള്‍പ്പെടെയുള്ളവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ചടങ്ങില്‍ നിശാന്തിനി, ഐഎംജി അസോസിയേറ്റ് പ്രഫ. ഡോ. സജീവ് പങ്കെടുത്തു.

RELATED STORIES

Share it
Top