വിജിലന്‍സ് അന്വേഷണം നടത്തുക: എസ്ഡിപിഐ

പെരുമ്പാവൂര്‍: ഭരണത്തിന്റെ ഒത്താശയോടെ മണ്ണ് വില്‍പനയിലൂടെ സിപിഎം നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. അല്ലാത്തപക്ഷം മുനിസിപ്പാലിറ്റി ഉപരോധം പോലുള്ള ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷിഹാബ് എം എ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാനവാസ് കാഞ്ഞിരക്കാട്, മാഹിന്‍, നിസാം, കബീര്‍, ഷിയാസ് സംസാരിച്ചു.

RELATED STORIES

Share it
Top