വിജയ് ഹസാരെ ട്രോഫി: കേരളത്തിന് തോല്‍വിബിലാസ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി. മഹാരാഷ്ട്രയോട് 98 റണ്‍സിനാണ് കേരളം മുട്ടുമടക്കിയത്. മഴമൂലം 37 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 37 ഓവറില്‍ എട്ട് വിക്കറ്റിന് 273 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കേരളത്തിന്റെ പോരാട്ടം 29.2 ഓവറില്‍ 175 റണ്‍സില്‍ അവസാനിച്ചു.ശ്രീകാന്ത് മുന്തേ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സത്യജിത് ബാത്തവ് രണ്ട് വിക്കറ്റും അക്കൗണ്ടിലാക്കി. 46 റണ്‍സെടുത്ത സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്‌കോറര്‍. അരുണ്‍ കാര്‍ത്തിക് (23), സചിന്‍ ബേബി (22), അഭിഷേക് മോഹന്‍ (19) എന്നിവരാണ് കേരള നിരയിലെ മറ്റ് സ്‌കോറര്‍മാര്‍.  നേരത്തെ നൗഷാദ് ഷെയ്ക് (76), അങ്കിത് ബവാന്‍ (43) എന്നിവരുടെ ബാറ്റിങാണ് മഹാരാഷ്ട്രയ്ക്ക് കരുത്തായത്. കേരളത്തിന് വേണ്ടി അഭിഷേക് മോഹന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

RELATED STORIES

Share it
Top