വിജയ് രൂപാനി തന്നെ ഗുജറാത്തില്‍ മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതിന്‍ പട്ടേലും അതേ സ്ഥാനത്തു തുടരും.കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടെങ്കിലും രൂപാനിക്ക് തന്നെ വീണ്ടും നറുക്ക് വീഴുകയായിരുന്നു. ഡിസംബര്‍ 25ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.


മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി അരുണ്‍ ജെയ്റ്റിലിയുടെ അധ്യക്ഷതയില്‍ ബിജെപി എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുത്തത് വിജയ് രൂപാനിയെയാണെന്ന് ജെയ്റ്റ്‌ലി എംഎല്‍എമാരെ അറിയിച്ചു. പുതിയ സര്‍ക്കാറിന് വഴിയൊരുക്കാന്‍ വിജയ് രൂപാനിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കും.

RELATED STORIES

Share it
Top