വിജയ് മല്യയെ രാജ്യത്തെത്തിക്കാന്‍ നടപടി സ്വീകരിച്ചു: മന്ത്രിഭുവനേശ്വര്‍: വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി വിദേശകാര്യ സഹമന്ത്രി വി കെ സിങ്. ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലേക്കെത്തിക്കുന്നതിനായുള്ള എല്ലാ രേഖകളും ബ്രിട്ടിഷ് സര്‍ക്കാരിന് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ കൈമാറിയ രേഖകള്‍ പരിശോധിക്കുകയാണെന്നും ഇത് പൂര്‍ത്തിയായാല്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോവാം. അന്യരാജ്യത്തുള്ള കുറ്റവാളിയെ തിരിച്ചെത്തിക്കല്‍ എളുപ്പമല്ലെന്നും ഇതു സംബന്ധിച്ചുണ്ടാക്കിയ കരാറിലെ നിബന്ധനകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സിങ് പറഞ്ഞു. അംഗീകൃത പാസ്‌പോര്‍ട്ടുമായി ഒരാള്‍ ബ്രിട്ടനില്‍ പ്രവേശിച്ചതിനു ശേഷം പാസ്‌പോര്‍ട്ട് നിരോധിക്കപ്പെട്ടാല്‍ ബ്രിട്ടിഷ് സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top