വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന് ലണ്ടന്‍ കോടതി

ലണ്ടന്‍: വിജയ് മല്യയുടെ വായ്പാ തട്ടിപ്പു കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുകൂല നടപടിയുമായി ലണ്ടന്‍ കോടതി. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയുടെ ലണ്ടനിലെ വസതികള്‍ റെയ്ഡ് ചെയ്യാനും സ്വത്തുകള്‍ കണ്ടുകെട്ടാനും ലണ്ടന്‍ കോടതി അനുമതി നല്‍കി. ഇതിനായി ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമായിരുന്നു ലണ്ടന്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല്യ ഇപ്പോള്‍ താമസിക്കുന്ന വെല്‍വിനിലെ ലെവാര്‍വാക്ക് ആന്റ് ബ്രാംബെല്‍ ലോഡ്ജിലും ലണ്ടനു സമീപത്തുള്ള ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ വിജയ് മല്യയുടെ വസതിയിലും പരിശോധന നടത്താന്‍ സാധിക്കും. കോടതിവിധിക്കെതിരേ മല്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ലണ്ടന്‍ കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top