വിജയ് മല്യക്കെതിരേ കുറ്റപത്രം ഒരു മാസത്തിനകം

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകേസില്‍ വിജയ് മല്യക്കെതിരേ ഒരു മാസത്തിനകം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചേക്കും. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയ നിരവധി ബാങ്ക് ഉദ്യോഗസ്ഥരുടെ പേരുകളും കുറ്റപത്രത്തില്‍ ഉണ്ടാവുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 6,000 കോടി രൂപ വായ്പയെടുത്ത് കടന്നുകളഞ്ഞുവെന്നാണ് മല്യക്കെതിരായ കേസ്. ഈ കേസിലെ ആദ്യ കുറ്റപത്രമായിരിക്കും ഇത്. ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി വായ്പയെടുത്തതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ മല്യക്കെതിരേ നേരത്തേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ്

RELATED STORIES

Share it
Top