വിജയ് കെ ഗോഖലെ വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി വിജയ് കെ ഗോഖലെയെ നിയമിച്ചു. എസ് ജയശങ്കറിനു പകരക്കാരനായാണ് ചൈനയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി കൂടിയായ ഗോഖലെ സ്ഥാനമേല്‍ക്കുന്നത്.ദോക്ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണുന്നതില്‍ ഗോഖലെ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം വിദേശകാര്യ വകുപ്പില്‍ ധനകാര്യ ചുമതലയുള്ള സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. വിദേശകാര്യ സെക്രട്ടറിസ്ഥാനത്തേക്കുള്ള നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി. 2015 ജനുവരി 29നാണ് എസ് ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റത്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഗോഖലെയുടെ നിയമനം.

RELATED STORIES

Share it
Top