വിജയിച്ച സ്ഥാനാര്‍ഥിക്കെതിരേ എതിര്‍ സ്ഥാനാര്‍ഥി നല്‍കിയ ഹരജി തള്ളി

ചാവക്കാട്: നഗരസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിക്കെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജി ചാവക്കാട് മുന്‍സിഫ് കോടതി തള്ളി.
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തെറ്റായ പ്രചാരണം നടത്തിയാണ് ചാവക്കാട് നഗരസഭ 12ാം വാര്‍ഡില്‍ നിന്നും ജോയ്‌സി വിജയിച്ചതെന്ന് കാട്ടിയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച ലിറ്റി ജോസ് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രചാരണ രംഗത്ത് യുഡിഎഫിന്റെ പേരില്‍ പുറത്തിറങ്ങിയ നോട്ടീസ് പ്രധാന രേഖയായി ലിറ്റി ജോസ് കോടതിയില്‍ ഹാജറാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നോട്ടീസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണമല്ലെന്നുമുള്ള എതിര്‍കക്ഷി വാദം അംഗീകരിച്ചാണ് ചാവക്കാട് മുന്‍സിഫ് രഞ്ജിത്ത് കൃഷ്ണന്‍ ഹരജി തള്ളിയത്. കൂടതെ ജോയ്‌സിക്ക് കോടതി ചെലവ് നല്‍കാനും കോടതി ഉത്തരവായി.

RELATED STORIES

Share it
Top