വിജയരാഘവന്‍ മരിച്ചെന്ന്; നടപടിക്കൊരുങ്ങി സൈബര്‍സെല്‍കോട്ടയം: ചലച്ചിത്ര നടന്‍ വിജയരാഘവന്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍മീഡിയ വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവ വഴി വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
അതേസമയം, വാര്‍ത്ത തള്ളി വിജയരാഘവന്‍ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമാണിതെന്നു അദ്ദേഹം വ്യക്തമാക്കി.വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. വ്യാജവാര്‍ത്തക്കെതിരെ വിജയരാഘവന്‍ തന്നെ നേരിട്ട് ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top