വിജയം ഞങ്ങള്‍ അര്‍ഹിച്ചിരുന്നു: യെറി മിന

മോസ്‌കോ:  പ്രീക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്തായ കൊളംബിയ പരാജയം അര്‍ഹിക്കുന്നില്ലെന്നു  കൊളംബിയയുടെ സ്റ്റാര്‍ ഡിഫന്‍ഡര്‍ യെറി മിന. ഇംഗ്ലണ്ട് കളിച്ചതിനേക്കാള്‍ മികച്ച കളി ഞങ്ങള്‍ കളിച്ചു. പെനല്‍റ്റിക്ക് മുമ്പ് കളി വിജയിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യമാണെന്നും താരം പറഞ്ഞു.
മികച്ച കളിയായിരുന്നു കൊളംബിയ താരങ്ങള്‍ കാഴ്ചവച്ചത്. എക്‌സട്രാ ടൈമിലേക്കു മല്‍സരം നീണ്ടപ്പോഴും ഞങ്ങള്‍ വിജയിക്കുമെന്നു തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മറ്റു മല്‍സരങ്ങളിലേപ്പോലെ പ്രീക്വാര്‍ട്ടറില്‍ വീണ്ടും ഗോളടിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
അവസാന മല്‍സരത്തില്‍ അടക്കം മൂന്ന് ഗോളുകള്‍ അടിച്ച മിനയാണ് കൊളംബിയയെ പ്രീക്വാര്‍ട്ടര്‍ വരെ എത്തിച്ചത്. ഇഞ്ച്വറി ടൈമില്‍ യെറി മിന നേടിയ ഹെഡറായിരുന്നു കൊളംബിയയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നതും, കളി എക്‌സ്ട്രാ ടൈമിലേക്ക് എത്തിച്ചതും.

RELATED STORIES

Share it
Top