വിചാരണ നീളുന്നതിനെതിരേ മഅ്ദനി സുപ്രിംകോടതിയിലേക്ക്

ബംഗളൂരു: വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഒരുങ്ങുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാവും ഇതുസംബന്ധിച്ച് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുക.
കേരള തദ്ദേശഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇന്നലെ മഅ്ദനിയെ ബംഗളൂരു ബെന്‍സണ്‍ വാലിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
മഅ്ദനി കുറ്റക്കാരനെല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജീവിതം ദുസ്സഹമാക്കാന്‍ കേസ് നീട്ടിക്കൊണ്ടുപോവുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു. 2008ല്‍ ബംഗളൂരുവില്‍ നടന്ന സ്‌ഫോടന പരമ്പരക്കേസില്‍ 31ാം പ്രതിയാണ് മഅ്ദനി.
ബംഗളൂരു നഗരം വിട്ടുപോവരുതെന്ന കടുത്ത ഉപാധിയില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മഅ്ദനി.

RELATED STORIES

Share it
Top