വിഗ്രഹ നിമജ്ജനത്തിനിടെ 18 പേര്‍ മുങ്ങിമരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് നടന്ന ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ 18 പേര്‍ മുങ്ങിമരിച്ചു. ഗണേശോല്‍സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ചയാണ് സംഭവം. റായ്ഗഡ്, ജല്‍ന, പൂനെ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും സത്ര, ബന്ദാര മേഖലകളില്‍ രണ്ടുപേര്‍ വീതവും പിമ്പിരി-ചിഞ്ച്‌വാദ്, ബുല്‍ദാന, നന്ദേട്, അഹമ്മദ്‌നഗര്‍, കഞ്ചൂര്‍മാര്‍ഗ് എന്നിവടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചതെന്ന് മഹാരാഷ്ട്ര പോലിസ് അറിയിച്ചു. വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ദേഹത്തു വീണ് 17ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

RELATED STORIES

Share it
Top