വിഗ്രഹങ്ങള്‍ തകര്‍ത്ത 'രാജാറാം മോഹന്‍ദാസ് പോറ്റി'!! ആകെമൊത്തം മിസ്‌ടേക്ക്, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ

മലപ്പുറം : പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തില്‍ കടന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പിടിയിലായ വ്യക്തിയെ സംബന്ധിച്ച് ദുരൂഹതകളേറെ. രാജാറാം മോഹന്‍ദാസ് പോറ്റി എന്ന ഈശ്വരനുണ്ണി എന്ന ഇയാളുടെ പേരുമുതല്‍ തുടങ്ങുന്നു ദുരൂഹതകള്‍. പോറ്റിയുടേതായി പുറത്തുവന്ന ചിത്രത്തിലും നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

[caption id="attachment_225566" align="alignnone" width="560"] പിടിയിലായ രാജാറാം മോഹന്‍ദാസ് പോറ്റി[/caption]

എല്ലാറ്റിനുമുപരി പ്രതിയെക്കുറിച്ച് പോലിസ് പുറത്തുവിട്ട വിവരങ്ങളിലുമുണ്ട് അവിശ്വസനീയതയും ദുരൂഹതയും.
രാജാറാം മോഹന്‍ റോയിയെ അനുസ്മരിപ്പിക്കുന്ന പേരുള്ള ഇയാള്‍ ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയതായിരുന്നുവെന്നും യുക്തിവാദിയാണെന്നുമൊക്കെയാണ് പോലിസ് പുറത്തുവിട്ട വിവരങ്ങളെങ്കിലും ഇത്തരമൊരാള്‍ സംഘപരിവാര പ്രവര്‍ത്തകരുടെ രീതിയില്‍ ചുവന്ന പൊട്ടണിഞ്ഞു നില്‍ക്കുന്നതെന്തിനാണെന്ന ചോദ്യത്തിനും ഉത്തരമില്ല. പോറ്റി എന്നും ഉണ്ണിയെന്നതുമൊക്കെ സവര്‍ണ ജാതിപ്പേരാണെന്നിരിക്കേ മതത്തിലെ ജീര്‍ണതകള്‍ക്കെതിരേ പോരാടുന്നുവെന്നവകാശപ്പെടുന്നയാള്‍ സ്വന്തം പേരിനൊപ്പം ജാതിപ്പേര്‍ വയ്ക്കുന്നതെന്തിനെന്ന ചോദ്യവും പ്രസക്തമാണ്.
തിരുവനന്തപുരത്തെ കവടിയാര്‍ സ്വദേശിയാണേ്രത പിടിയിലായ രാജാറാം മോഹന്‍ദാസ്. ഇയാള്‍ കുറച്ചുനാളായി മലപ്പുറം ജില്ലയില്‍ താമസിച്ചു വരികയാണെന്നാണ് പോലിസ് പറയുന്നത്.
ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും ബിംബാരാധനയ്ക്കും എതിരെയാണ് താന്‍ ആക്രമണം നടത്തിയത് എന്ന് ഇയാള്‍ മൊഴി നല്‍കിയതായാണ് പോലീസ് പറയുന്നത്. മുന്‍പ് വാണിയമ്പലം ബാണാപുരം ക്ഷേത്രത്തില്‍ അക്രമം നടത്തിയതും താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന ഇന്നലെ രാത്രി ഏറെ വൈകി ഇയാളെ അറസ്റ്റ് ചെയ്തതായി വിവരം പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായില്ല.
രാജ്യത്ത്് സാമുദായികസ്പര്‍ധ വളര്‍ത്തുക എന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ഇയാള്‍ക്കെതിരെ ചുമത്തപ്പെടുന്ന വകുപ്പുകള്‍ ഏതെല്ലാമാണ്, സംഭവത്തിന് പിന്നിലുള്ള ഗൂഡാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകുമോ , പ്രതിക്കെതിരെ യു എ പി എ ചുമത്തുമോ, കേസ് എന്‍ഐഎയ്ക്ക് വിടുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ ഉറ്റുനോക്കുകയാണ്.

RELATED STORIES

Share it
Top