'വിഗ്രഹങ്ങള്‍ തകര്‍ത്ത കേസ് : എല്ലാ പ്രതികളെയും പിടികൂടണം'കോഴിക്കോട്: വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി  എസ് എസ് മോഹനകുമാറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) കേരളഘടകം ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു വര്‍ഗീയ ലഹള നടത്തി നേട്ടം കൊയ്യാമെന്ന രീതിയില്‍ കൊടിഞ്ഞിയിലും കാസര്‍കോട്ടും സംഘപരിവാരം കൊലപാതകങ്ങള്‍ നടത്തിയത് സമീപകാലത്താണ്.  കേരളത്തിലെ ജനങ്ങള്‍ യാതൊരു തരത്തിലും അംഗീകരിക്കാത്ത കൊലപാതക രാഷ്ട്രീയവും മതാന്ധതയും വിതച്ചുകൊണ്ട് നേട്ടം കൊയ്യാ ന്‍ കഴിയാത്തതില്‍ കലിപൂണ്ടാണ് ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ത്തുകൊണ്ട് കലാപത്തിനു പദ്ധതിയിടുന്നത്. അ തേസമയം, കേരള പോലിസ്  പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. നീതിയുക്തമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജന. സെക്രട്ടറി അബ്ദുസ്സമദും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top