വിഗ്രഹം സ്ഥാപിക്കുന്നത് തടഞ്ഞു; മതം മാറുമെന്നു ദലിതര്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മീറത്തില്‍ കാളിവിഗ്രഹം സ്ഥാപിക്കുന്നതു പ്രാദേശിക ഗുണ്ടകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് മതം മാറുമെന്നു മുന്നറിയിപ്പു നല്‍കി 100ഓളം ദലിത് കുടുംബങ്ങള്‍. നവരാത്രി ഉല്‍സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തില്‍ കാളി വിഗ്രഹം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ ഗുണ്ടകള്‍ തടഞ്ഞതായി ദലിത് കുടുംബങ്ങള്‍ അറിയിച്ചു. വിഗ്രഹം തകര്‍ക്കുമെന്നും വലിച്ചെറിയുമെന്നും ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുമ്പാകെ പ്രതിഷേധവുമായി എത്തിയ ഗ്രാമീണര്‍ അറിയിച്ചു.
തങ്ങള്‍ ഹിന്ദുക്കളാണെന്നും തങ്ങള്‍ക്കു ക്ഷേത്രത്തില്‍ ഒരു ദേവതയെ പ്രതിഷ്ഠിക്കാന്‍ പറ്റിയില്ലെങ്കില്‍ തങ്ങള്‍ എങ്ങോട്ടുപോവണമെന്നും പ്രതിഷേധക്കാരിലൊരാളായ രാജ്കുമാര്‍ ചോദിച്ചു. ടോമി മാത്യു

RELATED STORIES

Share it
Top