വിഗ്രഹം തകര്‍ത്ത കേസ്: പ്രതിക്ക് മാനസികദൗര്‍ബല്യമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം?മലപ്പുറം: പൂക്കോട്ടുംപാടം ശ്രീവില്ല്വത്ത് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചു കയറി വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. പ്രദേശത്ത് മതസ്പര്‍ധയുണ്ടാക്കുവാനും വര്‍ഗീയലഹളയുണ്ടാക്കുവാനും ലക്ഷ്യമിട്ടാണ് ക്ഷേത്രത്തില്‍ അക്രമം നടത്തിയതെന്ന ആരോപണം ശക്തമാവുമ്പോഴും വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവിശ്വസനീയമായ കഥകള്‍ നിരത്തി പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന സംശയമാണ് ഉയരുന്നത്.
പിടിയിലായ മോഹന്‍ദാസിനെക്കുറിച്ച് പോലിസ് പറയുന്ന കഥകള്‍ ഇങ്ങനെ: പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. അമ്പലങ്ങളോടും പൂജാരികളോടും മോഹന കുമാറിന് പ്രത്യേക വിരോധമുള്ളതായി ചോദ്യം ചെയ്യലില്‍ മനസ്സിലായിട്ടുണ്ട്.
തന്റെ ജീവിതം തകര്‍ത്തത് പൂജാരി ദുര്‍മന്ത്രവാദം ചെയ്താണെന്നു ഇയാള്‍ വിശ്വസിക്കുന്നു. വിഗ്രഹാരാധനയെ ഇയാള്‍ വെറുക്കുന്നു. അതേസമയം, യുഎപിഎ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തുന്നതില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.

[related]

RELATED STORIES

Share it
Top