വിക്ടര്‍ ജോര്‍ജ് പുരസ്‌കാരം തേജസ് ഫോട്ടോഗ്രാഫര്‍ സി ടി ശരീഫിന്‌

കോട്ടയം: വിക്ടര്‍ ജോര്‍ജ് സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വിക്ടര്‍ ജോര്‍ജ് സംസ്ഥാനതല ഫോട്ടോഗ്രഫി പുരസ്‌കാരത്തിന് തേജസ് ദിനപത്രം മലപ്പുറം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ സി ടി ശരീഫ് അര്‍ഹനായി. 10,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് വിക്ടറിന്റെ ചരമദിനമായ ജൂലൈ 9ന് കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ സമ്മാനിക്കും.
2017 ജൂണ്‍ ഏഴിന് തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പില്‍ പ്രസിദ്ധീകരിച്ച 'അതിജീവനത്തിന്റെ നാമ്പിന് പ്രകൃതിയുടെ കുട' എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
തേജസ് ദിനപത്രത്തിന്റെ തുടക്കകാലം മുതല്‍ പ്രാദേശിക ഫോട്ടോഗ്രാഫറായും 2013 മുതല്‍ മലപ്പുറം ബ്യൂറോയിലും പ്രവര്‍ത്തിച്ചുവരുന്നു. ചക്കുങ്ങല്‍തൊടി മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നൂറ. മക്കള്‍: അഫ്ഷാന്‍, അഫ്‌റാസ്.

RELATED STORIES

Share it
Top