വിക്ടര്‍ ജോര്‍ജ് പുരസ്‌കാരം തേജസ് ഫോട്ടോഗ്രാഫര്‍ സി ടി ശരീഫിന്കോട്ടയം: വിക്ടര്‍ ജോര്‍ജ് സ്മാരകട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വിക്ടര്‍ ജോര്‍ജ് സംസ്ഥാനതല ഫോട്ടോഗ്രഫി പുരസ്‌കാരത്തിന് തേജസ് ദിനപത്രം മലപ്പുറം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ സി ടി ശരീഫ് അര്‍ഹനായി. 10,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് വിക്ടറിന്റെ ചരമദിനമായ ജൂലൈ 9ന് കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.
2017 ജൂണ്‍ ഏഴിന് തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പില്‍ പ്രസിദ്ധീകരിച്ച അതിജീവനത്തിന്റെ നാമ്പിന് പ്രകൃതിയുടെ കുട എന്ന അടിക്കുറിപ്പോടെയുളള ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.മാതൃഭൂമി തിരുവനന്തപുരം യൂനിറ്റ് ചീഫ് ഫോട്ടോഗ്രഫര്‍ ജി ബിനുലാല്‍, മാധ്യമത്തിന്റെ ചീഫ് ഫോട്ടോഗ്രഫര്‍ ഹാരിസ് കുറ്റിപ്പുറം, ഡെക്കാന്‍ ക്രോണിക്കിള്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എ വി മുസാഫിര്‍ എന്നിവരടങ്ങിയ ജഡ്ജിങ് സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

RELATED STORIES

Share it
Top