വിക്കറ്റിന് പിന്നില്‍ വീണ്ടും റെക്കോഡിട്ട് ധോണിജോഹന്നാസ്ബര്‍ഗ്:    ട്വന്റി20 യില്‍ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി എം എസ് ധോണി. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ റീസ ഹെന്‍ഡ്രിക്കസിനെ പുറത്താക്കിയതോടെയാണ് ധോണി പുത്തന്‍ റെക്കോഡ് സ്വന്തമാക്കിയത്. 275 ട്വന്റി20 മല്‍സരങ്ങളില്‍ നിന്ന് 134 ക്യാച്ചുകള്‍ സ്വന്തമാക്കിയ ധോണി തിരുത്തിയത് 133 ക്യാച്ചുകള്‍ നേടിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡിനെയാണ്. 254 ട്വന്റി20 മല്‍സരങ്ങളില്‍ നിന്നായിരുന്നു സംഗക്കാരയുടെ നേട്ടം.

RELATED STORIES

Share it
Top