വികസനമില്ല ; ഈരാറ്റുപേട്ട മുനിസിപ്പല്‍ ഭരണം അനിശ്ചിതത്വത്തില്‍ഈരാറ്റുപേട്ട: ഭരണ പ്രതിസന്ധി തുടരുന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ഭരണ മാറ്റം ഉണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഈരാറ്റുപേട്ടയിലെ ചില വാര്‍ഡുകളില്‍ റോഡുകളുടെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളും നിലച്ചതായി കൗണ്‍സിലര്‍മാര്‍ പറയുന്നു. ടൗണ്‍ വാര്‍ഡിലാണ് വികസനം തീരെ നടക്കാതിരിക്കുന്നത്. മസ്ജിദു സലാം റോഡ്, പടിപ്പുരക്കല്‍ റോഡ്,  മാര്‍ക്കറ്റ് നടക്കല്‍ റോഡ് എന്നിങ്ങനെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് തുക വക കൊള്ളിച്ചിട്ടും ഇതുവരെയും പണി നടന്നിട്ടില്ല. വികസനത്തിന്റെ അളവില്‍ കേരളത്തില്‍ ഏറ്റവും കുറവ് പദ്ധതികള്‍ നടപ്പാക്കിയ നഗരസഭയാണ് ഈരാറ്റുപേട്ട. പുഴക്കര റോഡ് 910 വാര്‍ഡ് കാരക്കാട് നടയ്ക്കല്‍, 16ാം വാര്‍ഡ് കുഴിവേലി റോഡ്, മൂന്നാം വാര്‍ഡ് കാരക്കാട് റോഡ്, 15ാം വാര്‍ഡ് നടയ്ക്കല്‍ സഫാനഗര്‍ റോഡ്, കാടാപുരം റോഡ് എന്നീ റോഡുകളൊക്കെ ടാറിങ് വേലകള്‍ നടക്കാനുണ്ട്. മുനിസിപ്പല്‍ ബില്‍ഡിങ് നവീകരിക്കുന്നതിന് 38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പണികള്‍ ആരംഭിച്ചിട്ടില്ല. മെയിന്റനന്‍സ് ഗ്രാന്റില്‍പെടുത്തി 28 വാര്‍ഡുകളിലുമായി 56 വീടുകള്‍ക്കാണ് തുക നല്‍കിയത്. 2000ത്തില്‍ അധികം വീടുകള്‍ മെയിന്റനന്‍സ് ചെയ്യാനുണ്ട്. 10 വെയിറ്റിങ് ഷെഡ്ഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും വെയിറ്റിങ് ഷെഡ്ഡ് പദ്ധതി വേണ്ടന്നുവച്ചു. കുറെ നാളുകളായി ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം നില നില്‍ക്കുന്നതിനാല്‍ ഭരണ പ്രതിസന്ധി ഉളവായിട്ടുണ്ട്.

RELATED STORIES

Share it
Top