വികസനകാര്യത്തില്‍ അനാസ്ഥയെന്ന്; നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച്

മുക്കം: നഗരസഭ വികസന കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ മണ്ഡലം കോ ണ്‍ഗ്രസ്സ് കമ്മറ്റി നഗരസഭാ മാര്‍ച്ച് നടത്തി. പെന്‍ഷന്‍ കൊടുക്കാന്‍ കഴിയാതെ ആയിരത്തില്‍പരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വ്യക്തമായ ആസൂത്രണത്തിന്റെ അഭാവം കൊണ്ട് മാര്‍ച്ച് മാസം പിറന്നിട്ടും ഫണ്ട് ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല, മാലിന്യ നിര്‍മ്മാര്‍ജനത്തിന് ക്ലാസുകളല്ലാതെ മറ്റൊന്നും നടക്കുന്നില്ല, തുടങ്ങിയ ആക്ഷേപങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനു ശേഷം നടന്ന വിശദീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഇ പി അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം         ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് എം ടി അഷ്‌റഫ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി പി റഷീദ്, റഫീഖ് മാളിക, എന്‍ അപ്പുക്കുട്ടന്‍, സജീഷ് മുത്തേരി, കപ്പിയേടത്ത് ചന്ദ്രന്‍, വേണു കല്ലുരുട്ടി, ടി ടി സുലൈമാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top