വിഎസിന്റെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍.
രക്തസമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്നാണ് വിഎസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തത്തില്‍ സോഡിയത്തിന്റെ അളവു കുറഞ്ഞതോടെ കഴിഞ്ഞയാഴ്ച നാലുദിവസം പട്ടം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും നാളായി ചികില്‍സയില്‍ തുടരുന്ന ഇദ്ദേഹം രണ്ടാഴ്ചയായി പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.

RELATED STORIES

Share it
Top