വിഎസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വിഎസ് അച്യതാനന്ദനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്നലെ രാത്രിയോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികില്‍സയിലായിരുന്നു.



പനി കാരണം രണ്ടാഴ്ചയായി അദ്ദേഹം പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. അതേസമയം, ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top