വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തൊഗാഡിയയെ മാറ്റിന്യൂഡല്‍ഹി:വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രവീണ്‍ തൊഗാഡിയയെ മാറ്റി. ഇന്ന് നടന്ന വിഎച്ച്പി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൊഗാഡിയയെ സ്ഥാനത്തുനിന്ന് മാറ്റിയത്. അശോക് ചൗഗുലെയാണ് പുതിയ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ്. പുതിയ അധ്യക്ഷനായി വിഷ്ണു സദാശിവ് കോക്‌ജെയെ തിരഞ്ഞെടുത്തു.
തൊഗാഡിയ പിന്തുണച്ച രാഘവ് റെഡ്ഡിയെ വിഷ്ണു സദാശിവ് കോക്‌ജെയാണ് പരാജയപ്പെടുത്തിയത്. 131 വോട്ടുകള്‍ നേടിയാണ് കോക്‌ജെ വിജയിച്ചത്. റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

RELATED STORIES

Share it
Top