വിഎച്ച്പിയും ബജ്‌റംഗ്ദളും മതതീവ്രവാദ സംഘടനകളെന്ന് സിഐഎ ഫാക്ട്ബുക്ക്

ന്യൂഡല്‍ഹി: വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നീ ആര്‍എസ്എസ് അഫിലിയേറ്റഡ് സംഘടനകള്‍ മതതീവ്രവാദ സംഘടനകളാണെന്ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ഫാക്ട്ബുക്ക്. സിഐ എയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ ഫാക്ട്ബുക്കിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.വിവിധ സര്‍ക്കാറുകളുടെ സഹായവും സിഐഎ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സി ഐഎ അവരുടെ കാര്യം നോക്കിയാല്‍ മതിയെന്നും വിലയിരുത്തല്‍ ഭാരത വിരുദ്ധമാണെന്നും
ഇന്ത്യയുടെ കാര്യം നോക്കേണ്ടതില്ലെന്നുമാണ് ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ പ്രകാശ് ശര്‍മ്മ പ്രതികരിച്ചത്. എന്നാല്‍ സി ഐഎയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നാണ് വിഎച്ച്പി ഓള്‍ ഇന്ത്യ സെക്രട്ടറി ഡോക്ടര്‍ സുരേന്ദ്ര ജെയ്ന്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top