വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം കെര്‍ബറിന്ലണ്ടന്‍: ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയ അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലെ ലോക 10ാം നമ്പര്‍ താരമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ സീസണിലെ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ 6-3,6-3. ആദ്യമായാണ് കെര്‍ബര്‍ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്നത്. 2016ല്‍ താരം ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ സെറീനയോട് പരാജയപ്പെടാനായിരുന്നു വിധി. 2016ലെ ആസ്‌ത്രേലിയന്‍ ഓപണിലും യുഎസ് ഓപണിലും കിരീടം കെര്‍ബറിനായിരുന്നു. അതേസമയം, കുഞ്ഞിന് ജീവന്‍ നല്‍കിയ ശേഷമുള്ള തിരിച്ചുവരവ് വിംബിള്‍ഡണ്‍ കിരീടത്തോടെ അവിസ്മരണീയമാക്കാന്‍  സെറീനയ്ക്ക് കഴിഞ്ഞില്ല.

RELATED STORIES

Share it
Top