വിംബിള്‍ഡണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്; ജോക്കോവിച്ച് സെമിയില്‍


ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനുമായി തകര്‍പ്പന്‍ പോരാട്ടം കാഴ്ച വച്ചെങ്കിലും വിജയിയെ നിര്‍ണയിക്കുന്ന അവസാന സെറ്റില്‍ പരാജയപ്പെട്ട് നിലവിലെ വിംബിള്‍ഡണ്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ഫൈനല്‍ കാണാതെ പുറത്ത്. അതേസമയം, മുന്‍ വിംബിള്‍ഡണ്‍ കിരീട ജേതാവ് സെര്‍ബിയുടെ നൊവാക് ജോക്കോവിച്ച് സെമിയില്‍ പ്രവേശിച്ചു.
നാലു മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്ന സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-2,7-6,5-7,4-6,11-13. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ഫെഡററും എട്ടാം സീഡായ ആന്‍ഡേഴ്‌സനും ഒപ്പത്തിനൊപ്പമാണ് കോര്‍ട്ടില്‍ നിറഞ്ഞാടിയത്. ആദ്യ രണ്ട് സെറ്റും ഫെഡറര്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നും നാലും സെറ്റ് ആന്‍ഡേഴ്‌സനും നേടിയതോടെയാണ് മല്‍സരം നിര്‍ണായക ഘട്ടത്തിലേക്ക് വഴിമാറിത്. നിര്‍ണായകമായ അവസാന സെറ്റില്‍ കെവിന്‍ ആന്‍ഡേഴ്‌സന്‍ ജയം സ്വന്തമാക്കി ഫൈനലിലേക്ക് ചുവടുറപ്പിക്കുകയായിരുന്നു.
മറ്റൊരു ക്വാര്‍ട്ടറില്‍ ജപ്പാന്റെ 24ാം സീഡ് കെയ് നിഷിക്കോരിയെയാണ് ടൂര്‍ണമെന്റിലെ 12ാം സീഡായ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,3-6,6-2,6-2. നിലവിലെ 21ാം നമ്പര്‍ പുരുഷ താരമാണ് ജോക്കോവിച്ച്. ആറാം തവണയാണ് ജോക്കോവിച്ച് വിംബിള്‍ഡണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഇതില്‍ മൂന്നിലും ജോക്കോവിച്ച് കിരീടം ചൂടിയിട്ടുണ്ട്. 2015ല്‍ കിരീടം ചൂടിയ ശേഷം വിംബിള്‍ഡണില്‍ സെമി കാണാതെ പുറത്തായ ജോക്കോവിച്ച് വന്‍ തിരിച്ചു വരവാണ് ഈ സീസണില്‍ നടത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top