വിംബിള്‍ഡണ്‍: നൊവാക് ജോകോവിച്ചിന് കിരീടംലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കരിയറിലെ നാലാം വിംബിള്‍ഡണ്‍ കിരീടം. ഫൈനലില്‍ എട്ടാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ നാലാം വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍ 6-2,6-2,7-6. ആദ്യ രണ്ട് സെറ്റും ജോക്കോവിച്ച് അനായാസം സ്വന്തമാക്കി. എന്നാല്‍ ലോക എട്ടാം നമ്പര്‍ താരമായ ആന്‍ഡേഴ്‌സന്‍ അവസാന സെറ്റില്‍ മികച്ച പോരാട്ടം പുറത്തെടുത്തതോടെ സെറ്റ് ടൈബ്രേക്കില്‍ നീണ്ടു.  ഒരുപാട് മല്‍സര പരിചയമുള്ള ജോക്കോവിച്ച് ടൈബ്രേക്ക് 7-3ന് അനായാസം നേടിയതോടെ താരം സീസണിലെ കിരീടാവകാശിയാവുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്‍ഡേഴ്‌സന്‍  റോജര്‍ ഫെഡററെ അട്ടിമറിച്ചിരുന്നു. രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ആന്‍ഡേഴ്‌സനെ ജോക്കോവിച്ച് മുട്ടുകുത്തിച്ചത്. നേരത്തേ സെമിയില്‍ ജോക്കോവിച്ച്  റഫേല്‍ നദാലിനെയും ആന്‍ഡേഴ്‌സന്‍ ജോണ്‍ ഇസ്‌നറെയും പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.

RELATED STORIES

Share it
Top