വിംബിള്‍ഡണ്‍ ടെന്നിസ്: ഹാലെപ് മൂന്നാം റൗണ്ടില്‍, മുഗുരസ പുറത്ത്


ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ് മൂന്നാം റൗണ്ടിലേക്ക് കുതിച്ചപ്പോള്‍ ലോക മൂന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസയ്ക്ക് അട്ടിമറി പിണഞ്ഞു. വനിതകളില്‍ മറ്റ് താരങ്ങളായ 14ാം സീഡ് റഷ്യയുടെ ദരിയ കസത്കീനയും 12ാം സീഡ് ലാത്വിയയുടെ യെലേന ഒസ്റ്റപെങ്കോയും മൂന്നാം റൗണ്ടില്‍ കടന്നു. എന്നാല്‍ 22ാം സീഡ് ബ്രിട്ടന്റെ ജോഹന്ന കോണ്ടയും പരാജയം നേരിട്ടു.
ലോക 47ാം നമ്പര്‍ താരം ബെല്‍ജിയത്തിന്റെ അലിസന്‍ ഉയിറ്റ്വാങ്കാണ് മുഗുരുസയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 5-7,6-2,6-1. ആദ്യ സെറ്റ് സ്വന്തമാക്കിയ മുഗുരുസ പിന്നീടുള്ള രണ്ട് സെറ്റും അടിറവയ്ക്കുകയായിരുന്നു. എന്നാല്‍ 126ാം നമ്പര്‍ ചൈനീസ് താരം സായ്‌സായ് യെങിനെയാണ് ടോപ് സീഡായ റുമാനിയയുടെ സിമോണ ഹാലെപ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5,6-0.
14ാം സീഡ് റഷ്യയുടെ ദരിയ കസത്കീനയും 12ാം സീഡ് ലാത്വിയയുടെ യെലേന ഒസ്റ്റപെങ്കോയും ജയം അക്കൗണ്ടിലാക്കിയപ്പോള്‍ 22ാം സീഡ് ബ്രിട്ടന്റെ ജോഹന്ന കോണ്ട പരാജയം നേരിട്ടു. ലോക 45ാം നമ്പര്‍ താരം ബെല്‍ജിയത്തിന്റെ കിര്‍സ്റ്റന്‍ ഫ്‌ലിപ്‌കെന്‍സിനെ 6-1,6-3 ന് പരാജപ്പെടുത്തിയാണ് ഒസ്റ്റപെങ്കോ മുന്നേറ്റം നടത്തിയത്. അതേസമയം, ലോക 33ാം നമ്പര്‍ താരം സ്ലൊവാകിയയുടെ ഡൊമിനിക്ക സിബുല്‍ക്കോവയാണ് 24ാം നമ്പര്‍ താരമായ ജോഹന്ന കോണ്ടയെ തോല്‍പിച്ചത്. സ്‌കോര്‍ 6-3,6-4.
പുരുഷ സിംഗിള്‍സില്‍ ടൂര്‍ണമെന്റിലെ അഞ്ചാം സീഡ് ഡെല്‍പോട്രോയും 24ാം സീഡ് കെയ് നിഷിക്കോരിയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ലോക 70ാം നമ്പര്‍ താരം സ്‌പെയിനിന്റെ ഫെലിസിയാനോ ലോപസിനെയാണ് നാലാം നമ്പര്‍ അര്‍ജന്റീനന്‍ താരമായ ഡെല്‍ പോട്രോ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,6-1,6-2.

RELATED STORIES

Share it
Top