വിംബിള്‍ഡണില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടം; നദാലും ജോക്കോവിച്ചും മുന്നോട്ട്ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പോരാട്ടത്തിന് വിരുന്നൊരുക്കാന്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും ലോക നാലാം നമ്പര്‍ താരം ഡെല്‍ പോട്രോയും തമ്മില്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നു. മുന്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ ജോക്കോവിച്ചു ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ ലോക 93ാം നമ്പര്‍ താരം ജിറി വെസ്ലിയെയാണ് മുന്‍ വിംബില്‍ഡണ്‍ ചാംപ്യനായ നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-3,6-4. അതേസമയം, നാലര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക 53ാം നമ്പര്‍ താരം ഫ്രാന്‍സിന്റെ ഗില്ലെസ് സിമോണെ മുട്ടുകുത്തിച്ച് ഡെല്‍പോട്രോ ജയം സ്വന്തമാക്കിയത്. സ്‌കോര്‍ 7-6,7-6,5-7,7-6.  നിലവിലെ 21ാം നമ്പര്‍ താരമായ ജോക്കോവിച്ച് 40ാം നമ്പര്‍ താരം കരണ്‍ ഖച്ചനോവിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4,6-2,6-0. ക്വാര്‍ട്ടറില്‍ 24ാം സീഡായ കെയ് നിഷിക്കോരിയെയാണ് ജോക്കോവിച്ച് നേരിടുക. മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡ് റോജര്‍ ഫെഡററും എട്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സനെയും ഒമ്പതാം സീഡ് ജോണ്‍ ഇസ്‌നര്‍ 13ാം സീഡ് മിലോസ് റാവോണിക്കിനെയും നേരിടും. വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറും സെറീന വില്യംസും യെലേന ഒസ്റ്റപെങ്കോയും സെമിയില്‍ പ്രവേശിച്ചു.റഷ്യയുടെ ദരിയ കസത്കീനയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ്  കെര്‍ബര്‍ സെമി ടിക്കറ്റ് കരസ്ഥമാക്കിയത്. സ്‌കോര്‍ 6-3,7-5. എന്നാല്‍  ഡൊമിനിക്ക സിബുല്‍ക്കോവയെയാണ് ഒസ്റ്റപെങ്കോ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചത്. സ്‌കോര്‍ 7-5,6-4. എന്നാല്‍ ലോക 52ാം നമ്പര്‍ താരം കാമില ജോര്‍ജിയോട് ആദ്യ സെറ്റ് പിന്നിട്ട ശേഷം പിന്നീടുള്ള രണ്ട് സെറ്റും സ്വന്തമാക്കിയാണ് ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയ സെറീന വില്യംസ് സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 3-6,6-3,6-4.  സെമിയില്‍ ജൂലിയ ജോര്‍ജസാണ് സെറീനയുടെ എതിരാളി.

RELATED STORIES

Share it
Top