വാഹന മോഷണം. ജാഗ്രത പാലിക്കണമെന്ന് ദുബയ് പോലീസ്

ദുബയ്: ദുബയിലെ വ്യവസായ മേഖലകളില്‍ നിന്ന് കാര്‍ മോഷണം ചെയ്യപ്പെടുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യമാക്കാവുന്ന രീതികളില്‍ നിന്ന് ആളുകള്‍ വിട്ടു നില്‍ക്കണം. വാഹനത്തിന്റെ എഞ്ചിന്‍ ഓണ്‍ ആയ നിലയില്‍ അശ്രദ്ധമാക്കി വിട്ടു പോകരുതെന്നും ദുബയ് പൊലീസ് ട്വിറ്ററില്‍ കുറിച്ചു.
ജബല്‍ അലിയിലെയും ഖിസൈസിലെയും വ്യവസായ മേഖലകളില്‍ പാര്‍ക്ക് ചെയ്ത ഇടത്തരം വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിക്കുന്ന നാലംഗ സംഘത്തെ ഈയാഴ്ച ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കാര്‍ ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടത് സംബന്ധിച്ച് നാലു റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദുബയ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉപ മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബിന്‍ സാരി അല്‍മുഹൈരി പറഞ്ഞു. ഒരേ ദിവസം തന്നെ വിവിധ സ്ഥലങ്ങളില്‍ മോഷണം ആസൂത്രണം ചെയ്യപ്പെടുകയായിരുന്നെന്നും പൊലീസ് നാടകീയമായി നടത്തിയ നീക്കത്തില്‍ നാലു ഏഷ്യക്കാരെ പിടികൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ചതില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. ഇവര്‍ അടിച്ചു മാറ്റിയ ഈ വസ്തുക്കള്‍ പകുതി വിലക്ക് ഒരു ഓട്ടോ വര്‍ക്‌ഷോപ്പില്‍ വിറ്റിരുന്നു.

RELATED STORIES

Share it
Top