വാഹന പരിശോധന: ഒറിജിനല്‍ രേഖകള്‍ വേണ്ട - സിറ്റി കമ്മീഷണര്‍മട്ടാഞ്ചേരി: പോലിസിന്റെ വാഹന പരിശോധന വേളയില്‍ ആര്‍സി ബുക്ക് അടക്കമുള്ള രേഖകളുടെ പകര്‍പ്പ് കാണിച്ചാല്‍ മതിയെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. സംശയ സാഹചര്യത്തില്‍ രേഖകളുടെ ഒറിജിനല്‍ ഹാജരാക്കിയാല്‍ മതി. ട്രാഫിക്ക് പോലിസ് അടക്കമുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായിഅദ്ദേഹം പറഞ്ഞു. കൊച്ചി നഗരത്തില്‍ കുട്ടി കുറ്റവാളികളും ചെത്ത് ശൈലിയുമായുള്ള കേസ്സുകള്‍ വര്‍ദ്ധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിവരികയാണ്. സമുഹത്തില്‍ നിന്ന് സ്വയം സന്നദ്ധ സേവകര്‍ പോലിസ് സേവന സഹായങ്ങള്‍ക്കായി മുന്നിട്ടിറങ്ങണം. ഇവര്‍ക്കായി സിറ്റി പോലിസ് മാര്‍ഗദര്‍ശനത്തിനായി ക്യാംപ് സംഘടിപ്പിക്കുമെന്ന് ഗുജറാത്തി മഹാജന്‍ യോഗത്തില്‍ സിറ്റി കമ്മീഷണര്‍ എന്‍ പി ദിനേശ് പറഞ്ഞു.

RELATED STORIES

Share it
Top