വാഹന പരിശോധനയ്ക്കായി നിര്‍ത്തിയ കാറിന് തീപിടിച്ചു

പന്തളം: എംസി റോഡില്‍ കാരക്കാട് മലങ്കര കത്താലിക്കാ പള്ളിക്കു സമീപം പോലിസിന്റെ വാഹന പരിശോധനക്കായി നിര്‍ത്തിയ കാറിന് തീ പിടിച്ചു.  ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ചങ്ങനാശ്ശേരി കൈലാസ് ഭവനില്‍ പ്രകാശ് നായര്‍ പത്തു വയസ്സുള്ള മകന്‍ അവിനാശ് എന്നിവര്‍ സഞ്ചരിച്ച കാറിനാണ് തീപ്പിടിച്ചത്.
പോലീസിന്റെ വാഹന പരിശോധനക്ക് കാര്‍ നിര്‍്ത്തി രേഖകളുമായി പുറത്തിറങ്ങിയപ്പോള്‍ കാറിന്റെ മുന്‍വശത്തു നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ മകനെ പുറത്തിറക്കി തുടര്‍ന്ന് സമീപത്തുള്ള പള്ളി വികാരി ഫാ.മാത്യു പറമ്പിലും ജോലിക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.
പന്തളം സ്റ്റേഷനിലെ എഎസ്‌ഐ എസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ചെങ്ങന്നൂരില്‍ നിന്നുള്ള അഗ്നിശമന സേനയും എത്തി തീ പുര്‍ണ്ണമായും അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

RELATED STORIES

Share it
Top