വാഹന നിയമ ഭേദഗതിക്കെതിരേ 14ന് വാഹന പ്രചാരണജാഥ

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍  14ന് വാഹന പ്രചാരണ ജാഥകള്‍ നടക്കും. രണ്ട് വാഹന പ്രചാരണ ജാഥകളാണ് ജില്ലയില്‍ പര്യടന പൂര്‍ത്തിയാക്കുക. പടിഞ്ഞാറങ്ങാടിയില്‍ നിന്നും രാവിലെ 9ന് തുടങ്ങുന്ന ജാഥ എഐടിയുസി സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി ഉദ്ഘാടനം ചെയ്യും.കുളപ്പുള്ളിയില്‍ സമാപിക്കുന്ന ജാഥയുടെ ക്യാപ്റ്റന്‍ എന്‍ ഉണ്ണികൃഷ്ണന്‍ (സിഐടിയു)  ആയിരിക്കും. വൈകിട്ട്  പി ഉണ്ണി എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ വാഹന നിയമഭേദഗതി തൊഴിലാളികളെയും ചെറുകിട വില്‍പനക്കാരെയും ബാധിക്കുമെന്നതിനാല്‍ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാഴി സംഘടനകളുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവ് ടി ഗോപിനാഥ് നയിക്കുന്ന ജാഥ വടക്കഞ്ചേരിയില്‍ നിന്നും ആരംഭിക്കും. ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് സ്‌കറിയ ഉദ്ഘാടനം ചെയ്യും.ജാഥയുടെ സമാപനം നെന്മാറയില്‍ കെ ബാബു എംഎല്‍എ നിര്‍വഹിക്കും. ജാഥയുടെ വിജയത്തിനായി ചേര്‍ന്ന യോഗത്തില്‍  ഇ പി രാധാകൃഷ്ണന്‍, എം എസ് സ്‌കറിയ, സത്യന്‍, പി ജി മോഹന്‍ കുമാര്‍, എന്‍ എച്ച് കാജാഹുസൈന്‍, എ അപ്പുമണി, എസ് ദാവൂദ്, രാജന്‍, രവീന്ദ്രകുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top